അന്ന് വളരെ കഷ്ടപ്പെട്ടാണ് വേദിയില്‍ പിടിച്ച് നിന്നത്, മമ്മൂട്ടി ദേഷ്യപ്പെട്ടേനെ; മനസ് തുറന്ന് ജുവല്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് ജുവല്‍.

നടിയായും മലയാള സിനിമയില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

നിരവധി റിയാലിറ്റി ഷോകളും സ്‌റ്റേജ് പരിപാടികളിലും എല്ലാം ജുവല്‍ അവതാരകയായി എത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഒരു അവാര്‍ഡ് വേദിയില്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം.

ഒരു ചടങ്ങില്‍ അവാര്‍ഡ് നല്‍കാനായി മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചു.

താന്‍ സ്റ്റേജില്‍ വച്ച് അടുത്ത അവാര്‍ഡ് നല്‍കാന്‍ സുല്‍ഫത്ത് മേഡം വരണമെന്ന് അനൗണ്‍സ് ചെയ്തു.

എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ മമ്മൂട്ടി പറ്റില്ല എന്ന് പറഞ്ഞു.

ഇത് കണ്ടതോടെ എല്ലാവരും തകര്‍ന്നു പോയി.

മമ്മൂട്ടി പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പോകണ്ട എന്ന് അര്‍ത്ഥത്തില്‍ അമ്മയുടെ കൈപിടിച്ചു.

 അങ്ങനെ അനൗണ്‍സ് ചെയ്തത് അവര്‍ക്ക് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല.

 എങ്കിലും മമ്മൂട്ടിയുടെ മുഖം വല്ലാതെ മാറി.

എന്ന് കഷ്ടപ്പെട്ടാണ് താന്‍ ആ വേദിയില്‍ പിടിച്ച് നിന്നത്.ഒടുവില്‍ സുല്‍ഫത്ത് വേദിയിലേക്ക് കടന്നു വന്നു.

അവാര്‍ഡ് നല്‍കുന്നത് ദുല്‍ഖറിനാണ് എന്ന് അനൗണ്‍സ് ചെയ്തപ്പോള്‍ അവരുടെ മുഖം മാറി.

എല്ലാവരും സന്തോഷത്തിലായി.

 പിന്നീട് സുല്‍ഫത്ത് ദുല്‍ഖറിന് അവാര്‍ഡ് നല്‍കുന്നതിന്റെ വീഡിയോ മമ്മൂട്ടി എടുത്തു.

Burst

Like & Share

screenima.com