latest news
ഭര്‍ത്താവിനും മകള്‍ക്കും മുത്തം നല്‍കി മുക്ത
Published on
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നടി മുക്ത. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചു. ഇരുവര്‍ക്കും മുത്തം നല്‍കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മകള്‍ക്കും നന്ദി എന്നാണ് 2022 നോട് മുക്തയ്ക്ക് പറയാനുള്ളത്.
View this post on Instagram
റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. ഇവരുടെ മകള്‍ കിയാരയും അഭിനയ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മറ്റ് മലയാളചലച്ചിത്രങ്ങള്‍.