മീര ജാസ്മിന് ഇന്ന് ജന്മദിന മധുരം; താരത്തിന്റെ പ്രായം അറിയുമോ?

മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് മീര ജാസ്മിന്‍.

തിരുവല്ലയിലാണ് മീരയുടെ ജനനം.  മീരയുടെ ജന്മദിനമാണ് ഇന്ന്. 

1984 മേയ് 15 ന് ജനിച്ച മീര തന്റെ 38-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.

ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ ദിലീപിന്റെ നായികയായാണ് മീര സിനിമയില്‍ അരങ്ങേറിയത്.

പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി.

വിവാഹശേഷം സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത മീര സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

Like & Subscribe!