
Gossips
ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ നന്നായി ഡബിള്‍ മീനിങ് സംസാരിക്കും; തുറന്നുപറഞ്ഞ് ശ്വേതാ മേനോന്‍
വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ചിട്ടുള്ള നടിയാണ് ശ്വേതാ മേനോന്‍. ഉള്ള കാര്യം വെട്ടിതുറന്ന് പറയാനുള്ള ശ്വേതയുടെ ആറ്റിറ്റിയൂഡും സിനിമയ്ക്ക് പുറത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. താന്‍ വളരെ നോട്ടിയാണെന്നാണ് ശ്വേത പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുള്ളത്.
‘ഞാന്‍ ഭയങ്കര നോട്ടിയാണ്. ബോയ്ഫ്രണ്ട്‌സിന്റെ കൂടെയിരിക്കുമ്പോള്‍ ഞാന്‍ വളരെ വളരെ ഡബിള്‍ മീനിങ് സംസാരം നടത്താറുണ്ട്. ഭയങ്കര കുസൃതിയാണ് എനിക്ക്. ഒരു രക്ഷയുമില്ലാത്ത കുസൃതിയുണ്ട്,’ ശ്വേതാ മേനോന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ തനിക്ക് മടിയൊന്നുമില്ലെന്നാണ് ശ്വേതയുടെ നിലപാട്.

Shwetha Menon
മോഡലിങ്ങിലൂടെ സിനിമാ രംഗത്ത് എത്തിയ താരമാണ് ശ്വേതാ മേനോന്‍. അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേതയുടെ അരങ്ങേറ്റം. പില്‍ക്കാലത്ത് നിരവധി മികച്ച സിനിമകളില്‍ അഭിനയിച്ചു.
പാലേരിമാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, കയം, രതിനിര്‍വേദം, റോക്ക് ആന്‍ഡ് റോള്‍, സിറ്റി ഓഫ് ഗോഡ്, പറുദീസ തുടങ്ങിയവയാണ് ശ്വേതയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
