ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രായം അറിയുമോ

മലയാളത്തിന്റെ പ്രിയ നടിയും അവതാരകയുമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.

 താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമയുടെ ജനനം.

തന്റെ 44-ാം ജന്മദിനമാണ് പൂര്‍ണിമ ഇന്ന് ആഘോഷിക്കുന്നത്.

രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം.

നടന്‍ ഇന്ദ്രജിത്താണ് പൂര്‍ണിമയുടെ ജീവിതപങ്കാളി.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

താരങ്ങളുടെ പ്രായത്തെ കുറിച്ച് രസകരമായ ചില കാര്യങ്ങളുണ്ട്.

 ഇന്ദ്രജിത്തിനേക്കാള്‍ ഒരു വയസ് കൂടുതലാണ് പൂര്‍ണിമയ്ക്ക്.

1978 ഡിസംബര്‍ 13 നാണ് പൂര്‍ണിമ ജനിച്ചത്. തന്റെ 44-ാം ജന്മദിനമാണ് പൂര്‍ണിമ ഇന്ന് ആഘോഷിക്കുന്നത്.

19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഡിസംബര്‍ 13 നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്.

 അതായത് പൂര്‍ണിമയുടെ ജന്മദിനവും പൂര്‍ണിമ-ഇന്ദ്രജിത്ത് ദമ്പതികളുടെ വിവാഹവാര്‍ഷികവും ഒരേ ദിവസം തന്നെ.

1979 ഡിസംബര്‍ 17 നാണ് ഇന്ദ്രജിത്തിന്റെ ജന്മദിനം.

നാല് ദിവസം കൂടി കഴിഞ്ഞാല്‍ ഇന്ദ്രജിത്തിന് 43 വയസ്സാകും.

ഇരുവരുടേയും ജന്മദിനവും വിവാഹവാര്‍ഷിക ദിനവും ഡിസംബര്‍ മാസത്തില്‍ തന്നെയാണെന്നതാണ് മറ്റൊരു കൗതുകം.

Burst

Like & Share

screenima.com