latest news
തന്റെ മേക്കോവറിന് പിന്നിലെ രഹസ്യം ഇതാണ്; മനസ് തുറന്ന് മീര വാസുദേവ്
തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്. മലയാളി അല്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ മീരയ്ക്ക് ഒട്ടേറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
നിലവില്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ സുമിത്ര എ്ന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. വളരെ ശക്തമായ സ്ത്രീകഥാപാത്രമാണ് സുമിത്ര.
View this post on Instagram
മീരയുടെ കുടുംബ ജീവിതം വലിയ പരാജയമായിരുന്നു. വിശാല്‍ അഗര്‍വാളിനെയായിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. പിന്നീട് ജോണ്‍ കൊക്കെനെ വിവാഹം ചെയ്തു. അതില്‍ ഒരു മകനും ഉണ്ട്. എന്നാല്‍ ആ ബന്ധവും വേര്‍പിരിഞ്ഞു.
View this post on Instagram
സംഗിള്‍ മദറായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് താന്‍ വലിയ മേക്കോവര്‍ നടത്തിയത്. നാല് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും ഗുണകൊണ്ടാണ് വണ്ണം കുറച്ച് ഇന്നീ കാണുന്ന ശരീര ഘടനയിലേക്ക് എത്താന്‍ സാധിച്ചത് എന്നുമാണ് മീര പറഞ്ഞത്.
