latest news
ഇയാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് ചിന്തിച്ചിരുന്നു; വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ഗൗരി
Published on
പൗര്‍ണമി തിങ്കള്‍ താരം ഗൗരി കൃഷ്ണനും സംവിധായകന്‍ മനോജും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗൗരിയും മനോജും.
View this post on Instagram
പൗര്‍ണമി തിങ്കളിന്റെ സെറ്റില്‍ വെച്ചാണ് രണ്ടുപേരും ആദ്യമായി കണ്ടത്. മനോജാണ് ഗൗരിയെ ആദ്യം പ്രപ്പോസ് ചെയതത്. എന്നാല്‍ ആദ്യമൊക്കെ ഇയാളുടെ കൂടെ എങ്ങനെ ജീവിക്കും എന്ന് കരുതിയിരുന്നു. പിന്നീടാണ് അതൊക്കെ മാറിയത് എന്നാണ് ഗൗരി പറയുന്നത്.
View this post on Instagram
ഞാന്‍ കാണുമ്പോഴെല്ലാം മനോജ് സാര്‍ സീരിയസായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ്. പക്ഷെ പിന്നീട് ഞാന്‍ ശ്രദ്ധിച്ചപ്പോഴാണ് സാര്‍ നന്നായി അഭിനയിക്കുമെന്ന് എനിക്ക് മനസിലായത് എന്നും ഗൗരി പറയുന്നു.
View this post on Instagram