സുരേഷ് ഗോപി തന്റെ കരിയറില്‍ വേണ്ടന്നുവെച്ച സിനിമകളില്‍ ഒന്നാണ് കേരളവര്‍മ്മ പഴശ്ശിരാജ
മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ഇത്
പഴശ്ശിരാജയിലെ എടച്ചേന കുങ്കന് എന്ന ശക്തമായ വേഷത്തിലേക്കാണ് സുരേഷ് ഗോപിയെ ആദ്യം പരിഗണിച്ചത്
പിന്നീട് ആ കഥാപാത്രം ചെയ്തത് പ്രശസ്ത തെന്നിന്ത്യന്‍ നടന് ശരത് കുമാര്‍ ആണ്
സുരേഷ് ഗോപിയെ പഴശ്ശിരാജയിലേക്ക് വിളിച്ചിരുന്നെന്നും അദ്ദേഹം നോ പറഞ്ഞെന്നും ഹരിഹരന് തന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്
മമ്മൂട്ടിയും സുരേഷ് ഗോപിയും ആ സമയത്ത് അത്ര നല്ല ബന്ധത്തിലായിരുന്നു
സൗന്ദര്യപിണക്കത്തെ തുടര്‍ന്നാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സുരേഷ് ഗോപി തയ്യാറാകാതിരുന്നത്
മമ്മൂട്ടി നേരിട്ട് വിളിച്ചിരുന്നെങ്കില്‍ ആ കഥാപാത്രം ചെയ്യാന്‍ സുരേഷ് ഗോപി തയ്യാറാകുമായിരുന്നു
പിന്നീട് സൗന്ദര്യപിണക്കങ്ങളെല്ലാം മറന്ന് ഇരുവരും പഴയ പോലെ സുഹൃത്തുക്കളായി
or visit us at