latest news
സിനിമയില്‍ എത്തിയില്ലെങ്കില്‍ സൈന്യത്തില്‍ ചേര്‍ന്നേനെ: ഉണ്ണി മുകുന്ദന്
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
View this post on Instagram
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന് 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
View this post on Instagram
ഇപ്പോള്‍ താന്‍ സിനിമയില്‍ വന്നതിനെക്കുറിച്ച് പറയുകയാണ് താരം. ലോഹിതദാസിന്റെ നമ്പര്‍ കണ്ടെത്തി തന്നത് തന്റെ അച്ഛനാണെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. പിന്നീട് അദ്ദേഹത്തിന് കത്തെഴുതി. അഭിനയിക്കാന്‍ നല്ലൊരു വേഷവും ലഭിച്ചു. എന്നാല്‍ സിനിമയില്‍ വന്നില്ലെങ്കില്‍ താന്‍ സൈന്യത്തില്‍ ചേര്‍ന്നേനെ എന്നും ഉണ്ണി മുകുന്ദന് പറയുന്നു.
View this post on Instagram