Connect with us

Screenima

Mammootty and Mohanlal

latest news

ബോക്‌സ്ഓഫീസിലെ പ്രധാനപ്പെട്ട മമ്മൂട്ടി-മോഹന്‍ലാല്‍ ക്ലാഷുകള്‍; ജയം ആര്‍ക്കൊപ്പം?

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി ആവേശമാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട മമ്മൂട്ടി-മോഹന്‍ലാല്‍ ക്ലാഷുകളും അതില്‍ ജയിച്ചത് ആരാണെന്നും നമുക്ക് നോക്കാം

1. പുലിമുരുകന്‍-തോപ്പില്‍ ജോപ്പന്‍

2016 ഒക്ടോബര്‍ ഏഴിനാണ് മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും റിലീസ് ചെയ്തത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രമായി. തോപ്പില്‍ ജോപ്പന്‍ ശരാശരിയിലൊതുങ്ങി. ജോണി ആന്റണിയാണ് തോപ്പില്‍ ജോപ്പന്‍ സംവിധാനം ചെയ്തത്.

2. പഴശ്ശിരാജ-എയ്ഞ്ചല്‍ ജോണ്‍

2009 ഒക്ടോബര്‍ 16 ന് റിലീസ് ചെയ്ത പഴശ്ശിരാജയും ഒക്ടോബര്‍ 22 ന് റിലീസ് ചെയ്ത എയ്ഞ്ചല്‍ ജോണും തിയറ്ററുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ ആധികാരികമായ ജയം മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശ്ശിരാജയ്‌ക്കൊപ്പം. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ വമ്പന്‍ ഹിറ്റായി. എയ്ഞ്ചല്‍ ജോണ്‍ തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു.

mohanlal_mammooty_photo

3. രാവണപ്രഭു-രാക്ഷസരാജാവ്

ബോക്‌സ്ഓഫീസില്‍ വമ്പന്‍ ക്ലാഷ് നടന്ന സൂപ്പര്‍താര ചിത്രങ്ങള്‍. 2001 ഓഗസ്റ്റ് 31 ന് ഓണം റിലീസായാണ് മോഹന്‍ലാലിന്റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവും റിലീസ് ചെയ്തത്. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണപ്രഭു വമ്പന്‍ ഹിറ്റായപ്പോള്‍ വിനയന്‍ ചിത്രം രാക്ഷസരാജാവ് സാധാരണ വിജയത്തിലൊതുങ്ങി.

4. ശിക്കാര്‍-പ്രാഞ്ചിയേട്ടന്‍

2010 സെപ്റ്റംബര്‍ 10 നാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 11 ന് ശിക്കാര്‍ ഇറങ്ങി. ശിക്കാര്‍ തിയറ്ററില്‍ ശരാശരി വിജയത്തിലൊതുങ്ങി. പ്രാഞ്ചിയേട്ടന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സ്ഓഫീസില്‍ അത്ര ലാഭകരമായിരുന്നില്ല. പില്‍ക്കാലത്ത് പ്രാഞ്ചിയേട്ടന്‍ മലയാളത്തിലെ ട്രെന്റ് സെറ്റര്‍ ചിത്രമായി.

5. പപ്പയുടെ സ്വന്തം അപ്പൂസ്-യോദ്ധ

1992 സെപ്റ്റംബര്‍ മൂന്നിനാണ് സംഗീത് ശിവന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ യോദ്ധ റിലീസ് ചെയ്തത്. ഒരു ദിവസത്തിനു ശേഷം ഫാസില്‍-മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് തിയറ്ററിലെത്തി. രണ്ട് സിനിമകളും തിയറ്ററില്‍ വിജയിച്ചെങ്കിലും ലോങ് റണ്‍ കിട്ടിയതും കൂടുതല്‍ പമം വാരിയതും പപ്പയുടെ സ്വന്തം അപ്പൂസാണ്.

6. മിന്നാരം-സൈന്യം

1993 സെപ്റ്റംബര്‍ 16 നാണ് രണ്ട് സിനിമകളും റിലീസ് ചെയ്തത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മിന്നാരം തരക്കേടില്ലാത്ത വിജയം നേടിയപ്പോള്‍ മമ്മൂട്ടി-ജോഷി ചിത്രം സൈന്യം സാമ്പത്തികമായി പരാജയപ്പെട്ടു. സൈന്യത്തിനു തിയറ്ററുകളില്‍ ലോങ് റണ്‍ കിട്ടിയെങ്കിലും വലിയ ബജറ്റില്‍ ഉള്ള സിനിമയായതിനാല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ സാധിച്ചില്ല.

7. സ്ഫടികം-മഴയെത്തും മുന്‍പെ

1995 മാര്‍ച്ച് 30, 31 തിയതികളിലാണ് ഈ രണ്ട് സിനിമകള്‍ റിലീസ് ചെയ്തത്. സ്ഫടികവും മഴയെത്തും മുന്‍പെയും തിയറ്ററുകളില്‍ വമ്പന്‍ വിജയമായി. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് വലിയ സ്വീകാര്യത കിട്ടി.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top