
latest news
പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം; പുതിയ വിശേഷം പങ്കുവെച്ച് മേഘ്‌ന വിന്‍സെന്റ്
Published on
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. സിരീയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. ചന്ദനമഴ എന്ന സീരിയലാണ് മേഘ്‌നയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്.

Meghna Vincent
ചന്ദനമഴയ്ക്ക് ശേഷം തമിഴ് സീരിയലിലും വേഷമിടാന്‍ മേഘ്‌നയ്ക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ സീല്‍ കേരളത്തില്‍ മിസ്സിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ തനിക്ക് ലഭിച്ച ഭാഗ്യമാണ് ഏറെ സന്തോഷത്തോടെ മേഘ്‌ന ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
ഷൂട്ടിന്റെ ഭാഗമായി കൊല്ലൂര്‍ മൂകംബിക ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിശേഷങ്ങളുമായാണ് മേഘ്‌ന എത്തിയിരിക്കുന്നത്. മൂകാംബികയില്‍ പോകണമെന്നത് തന്റെ ഒരു ആഗ്രഹമായിരുന്നുവെന്നും അതാണ് ഇപ്പോള്‍ സാധ്യമാകുന്നതെന്നും മേഘ്‌ന ഏറെ സന്തോഷത്തോടെ പറയുന്നു.
View this post on Instagram
