Gossips
മമ്മൂട്ടിയുടെ തനിയാവര്‍ത്തനം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെടാതിരിക്കാനുള്ള കാരണം ഇതാണ്; നഷ്ടമായത് മികച്ച നടനുള്ള അവാര്‍ഡ് !
Published on
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്. 1987 ലാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം റിലീസ് ചെയ്തത്.
തലനാരിഴയ്ക്കാണ് അന്ന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നഷ്ടമായത്. അതിനൊരു കാരണവുമുണ്ട്. ആ വര്‍ഷം തനിയാവര്‍ത്തനം ദേശീയ അവാര്‍ഡിനുള്ള കാറ്റഗറിയില്‍ പരിഗണിക്കപ്പെട്ടില്ല. ചിത്രത്തിന്റെ ക്ലൈമാക്‌സാണ് അതിനു കാരണം.
അമ്മ മകന് വിഷം നല്‍കുന്നതാണ് തനിയാവര്‍ത്തനത്തിന്റെ ക്ലൈമാക്‌സ്. ഈ ഭാഗം ഉള്ളതുകൊണ്ടാണ് തനിയാവര്‍ത്തനം ദേശീയ അവാര്‍ഡിനുള്ള കാറ്റഗറിയില്‍ നിന്ന് തഴയപ്പെട്ടത്. നായകനിലെ അഭിനയത്തിനു കമല്‍ഹാസനാണ് ആ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്.