
latest news
സ്‌റ്റൈലിഷ് ലുക്കില്‍ ഐശ്വര്യ ലക്ഷ്മി
സ്‌റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി. മോഡേണ്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരത്തെ കാണുന്നത്. താരത്തിന്റെ ഔട്ട്ഫിറ്റ് തന്നെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
മലയാളത്തിന്റെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. 1990 സെപ്റ്റംബര്‍ ആറിനാണ് ഐശ്വര്യ ജനിച്ചത്. 32 വയസ്സാണ് താരത്തിന്റെ പ്രായം.
ചുരുക്കം ചില സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Aishwarya Lekshmi
വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്സ് ഡേ, കാണാക്കാണേ എന്നിവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തമിഴിലും താരം സാന്നിധ്യം അറിയിച്ചു.
തിരുവനന്തപുരം സ്വദേശിനിയായ ഐശ്വര്യ മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ഐശ്വര്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
