Connect with us

Screenima

Suresh Gopi and Mammootty

Gossips

നിങ്ങള്‍ക്കറിയുമോ, ചിന്താമണി കൊലക്കേസിലെ ലാല്‍ കൃഷ്ണ വിരാടിയാര്‍ മമ്മൂട്ടിയായിരുന്നു !

സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയാണ് ചിന്താമണി കൊലക്കേസ്. ആക്ഷന്‍ ലീഗല്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെട്ട ഈ ചിത്രത്തിനു തിയറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സുരേഷ് ഗോപി അവതരിപ്പിച്ച അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രം അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.

യഥാര്‍ഥത്തില്‍ ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം സജസ്റ്റ് ചെയ്തത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ്. എ.കെ.സാജനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ലാല്‍ കൃഷ്ണയായി മമ്മൂട്ടിയെയാണ് മനസ്സില്‍ കണ്ടത്. ഷാജി കൈലാസിനും മമ്മൂട്ടിയായിരുന്നു ആദ്യ ചോയ്‌സ്. എന്നാല്‍ മമ്മൂട്ടി ഈ സിനിമയ്ക്ക് ഡേറ്റ് നല്‍കിയില്ല. അങ്ങനെയാണ് സുരേഷ് ഗോപിയിലേക്ക് ഈ കഥാപാത്രം എത്തിയത്.

Suresh Gopi

Suresh Gopi

2006 ലാണ് ചിന്താമണി കൊലക്കേസ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി, വാണി വിശ്വനാഥ്, സായ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിട്ടുണ്ട്.

Continue Reading
To Top