ആരാധകര്‍ക്കായി തന്റെ ചിരിചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം അനുമോള്‍.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
നിരവധിപ്പേരാണ് തരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.
ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.
ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതകഥ പറഞ്ഞ പത്മിനി എന്ന സിനിമയിലൂടെ പത്മിനിയായുള്ള അനുമോളുടെ പകര്‍ന്നാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും.