
latest news
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി നിവേദ തോമസിന്റെ പ്രായം അറിയുമോ?
Published on
ബാലതാരമായി വന്ന് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവേദ തോമസ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1995 നവംബര്‍ രണ്ടിനാണ് നിവേദയുടെ ജനനം. താരത്തിനു ഇപ്പോള്‍ 27 വയസ്സായി.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോള്‍ സജീവമാണ്. 2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിനു നിവേദയ്ക്ക് മികച്ച ബാലതാരത്തിനു സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

Nivetha Thomas
ചാപ്പ കുരിശ്, റോമന്‍സ്, ജില്ല, പാപനാശം, വക്കീല്‍ സാബ്, ദര്‍ബാര്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
