Connect with us

Screenima

Jaya Jaya Jaya Jaya Hey

Reviews

വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെ പോലെ, കയ്യടി നേടി ബേസില്‍ ജോസഫ്; ജയ ജയ ജയ ജയ ഹേ ഗംഭീര സിനിമ

തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി ജയ ജയ ജയ ജയ ഹേ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു.

മലയാളത്തില്‍ ഏറെ ചര്‍ച്ചയായ ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വളരെ ഗൗരവമുള്ള വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്തത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചര്‍ച്ചയാക്കിയ സമകാലിക വിഷയങ്ങള്‍ ഹാസ്യരൂപേണ കൂടുതല്‍ ലളിതമായി പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് ജയ ജയ ജയ ഹേയില്‍.

സമൂഹത്തിലെ പുരുഷാധിപത്യത്തെ കൃത്യമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധമായി കാണേണ്ട, പുരുഷന്‍മാരും ആണ്‍കുട്ടികളും തിരിച്ചറിവ് നേടേണ്ട കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രകടനം തന്നെയാണ് സിനിമയിലെ പ്രധാന ആകര്‍ഷണം. തിയറ്ററില്‍ നിന്നു തന്നെ കാണേണ്ട ഗംഭീര സിനിമയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

 

Continue Reading
To Top