latest news
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ അഞ്ച് പ്രമുഖ താരങ്ങള്‍
അനുകരണം ഒരു കലയാണ്. മിമിക്രിയിലൂടെ മലയാള സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. അതില്‍ പ്രമുഖരായ അഞ്ച് താരങ്ങളെ പരിചയപ്പെടാം.
1. ജയറാം
കലാഭവന്‍ മിമിക്രി ട്രൂപ്പിലൂടെ സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ച പ്രമുഖ താരമാണ് ജയറാം. കലാഭവന്റെ സ്റ്റേജ് ഷോകളില്‍ ജയറാം സ്ഥിര സാന്നിധ്യമായിരുന്നു. സ്റ്റേജ് ഷോകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയിലേക്ക് ജയറാമിന് അവസരം കിട്ടിയത്.
2. ദിലീപ്
മിമിക്രി രംഗത്തുനിന്ന് എത്തി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഉയരങ്ങള്‍ താണ്ടിയ താരമാണ് ദിലീപ്. നാദിര്ഷായുമൊന്നിച്ച് സ്റ്റേജ് ഷോകളില്‍ തിളങ്ങിയ ദിലീപ് അതിവേഗമാണ് സിനിമയിലേക്ക് എത്തിയത്. ദേ മാവാലി കൊമ്പത്ത് എന്ന സ്റ്റേജ് ഷോയാണ് ദിലീപിന്റെ കരിയറില്‍ നിര്‍ണായകമായത്.
3. സലിംകുമാര്‍
കോളേജ് കാലഘട്ടം മുതല്‍ തന്നെ സ്റ്റേജ് ഷോകളിലും മിമിക്രിയിലും സലിംകുമാര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കൊച്ചിന് കലാഭവനിലും അംഗമായിരുന്നു. ഒടുവില്‍ ആദാമിന്റെ മകന് അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി.
4. കലാഭവന്‍ മണി
കലാഭവന്‍ ട്രൂപ്പിലെ അംഗമായിരുന്നു മണി. അങ്ങനെയാണ് കലാഭവന്‍ മണി എന്ന് അറിയപ്പെട്ടത്. കലാഭവന്‍ സ്റ്റേജ് ഷോകളില്‍ മണി നിറസാന്നിധ്യമായിരുന്നു.
5. കൊച്ചിന് ഹനീഫ
കൊച്ചിന് കലാഭവന്‍ ട്രൂപ്പിലെ അംഗമായിരുന്നു ഹനീഫ. സ്റ്റേജ് ഷോകളിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. വില്ലന്‍ വേഷങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന മികച്ച ഹാസ്യ നടനാകാനും ഹനീഫയ്ക്ക് സാധിച്ചു.