ഷോട്ട്‌സില്‍ മനോഹരിയായി മീര നന്ദന്‍

കഴിഞ്ഞ കുറച്ച് ആഴ്ചകളായി തന്റെ യാത്രയിലെ ചിത്രങ്ങളാണ് മീര നന്ദന്‍ ആരാധകര്‍ക്കായി പങ്കുവെക്കാറ്.

ഇപ്പോഴും അത്തരത്തിലുള്ള ഒരു ചിത്രം തന്നെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു.

2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്.

പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

1990 നവംബര്‍ 26 നാണ് മീരയുടെ ജനനം.

പുതിയ മുഖം, സീനിയേഴ്‌സ്, സ്വപ്നസഞ്ചാരി, റെഡ് വൈന്‍, അപ്പോതിക്കിരി മൈലാഞ്ചി മൊഞ്ചുള്ള വീട്, മല്ലുസിങ് തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

screenima.com

or visit us at

Like & Share