സൂപ്പര്‍താരം നിവിന്‍ പോളിയുടെ ജന്മദിനമാണ് ഇന്ന്.
1984 ഒക്ടോബര്‍ 11 ന് ജനിച്ച നിവിന്‍ പോളി തന്റെ 38-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
1983, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനു 2014 ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് നിവിന്‍ പോളി.
മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളിയുടെ സിനിമാ അരങ്ങേറ്റം.
തട്ടത്തിന് മറയത്ത്, പ്രേമം, ബാംഗ്ലൂർ ഡേയ്സ്, മൂത്തോൻ, നന്ദൽവർ നാട് ഒരിടവേള, നേരം എന്നിവയാണ് നിവിൻ പോളിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
കൂടാതെ ഓം ശാന്തി ഓശാന, ആക്ഷൻ ഹീറോ ബിജു, ലവ് ആക്ഷൻ ഡ്രാമ, കനകം കാമിനി കലഹം, മഹാവീര്യർ.
ആലുവയിലാണ് താരത്തിന്റെ ജനനം.
നിര്‍മാതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
റിന്ന ജോയ് ആണ് നിവിന്റെ ജീവിതപങ്കാളി. രണ്ട് മക്കളുണ്ട്.
or visit us at