Connect with us

Screenima

Nimisha Sajayan

latest news

എന്തൊരു മേക്കോവര്‍ ! ഗ്ലാമറസ് ലുക്കില്‍ നിമിഷ സജയന്‍

കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി നിമിഷ സജന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങിയിരിക്കുകയാണ് താരം. ബ്ലാക്ക് ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. ഫിലിം ഫെയര്‍ വേദിയിലെത്തിയതാണ് നിമിഷ. ഈയടുത്താണ് വളരെ ഗ്ലാമറസായ ചിത്രങ്ങള്‍ നിമിഷ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്.

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

 

 

 

Continue Reading
To Top