
latest news
ശ്രീനാഥ് ഭാസിയെ വിലക്കിയതിനെതിരെ മമ്മൂട്ടി
Published on
ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മാതാക്കളുടെ സംഘടനയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. വിലക്ക് പാടില്ലെന്നും ഒരാളെ വിലക്കുന്നത് തൊഴില്‍ നിഷേധമാണെന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിലക്കിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിലക്ക് മാറ്റിയില്ലേ എന്ന മറുചോദ്യമാണ് മമ്മൂട്ടി ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോള്‍ തൊഴില്‍ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താന്‍ അറിഞ്ഞതെന്നും മമ്മൂട്ടി പ്രതികരിച്ചു.

Mammootty
ഓണ്‍ലൈന്‍ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തെ തുടര്‍ന്നാണ് ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന ആറ് മാസത്തേക്ക് വിലക്കിയത്.
