Connect with us

Screenima

Sreenivasan and Mammootty

Gossips

അങ്ങനെ ആ മമ്മൂട്ടി ചിത്രം പൊളിഞ്ഞു; പുറത്തിറങ്ങാന്‍ പറ്റാതെ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും

തിയറ്ററുകളില്‍ പരാജയപ്പെടുകയും പിന്നീട് മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ട സിനിമയാകുകയും ചെയ്ത ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്. അങ്ങനെയൊരു സിനിമയാണ് ശ്രീനിവാസന്‍ തിരക്കഥ രചിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ശ്രീധരന്റെ ഒന്നാം തിരുമുറിവ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നീന കുറുപ്പായിരുന്നു നായിക.

ഈ സിനിമ തിയറ്ററുകളില്‍ പരാജയപ്പെട്ടതിനെ കുറിച്ച് ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. 1987 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമയുടെ ഷൂട്ടിങ് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സത്യന്‍ അന്തിക്കാടിനും ശ്രീനിവാസനും ഒരു ടെന്‍ഷന്‍. പല താരങ്ങളും അവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് ചേരുന്നില്ല എന്ന തോന്നല്‍. ഇങ്ങനെയായാല്‍ ശരിയാകില്ല. സിനിമയില്‍ മാറ്റം വേണമെന്ന് ശ്രീനിവാസനും സത്യനും തീരുമാനിച്ചു. ഷൂട്ടിങ് ഒരു മാസത്തേക്ക് മാറ്റിവച്ച് റോളുകള്‍ക്ക് ചേരാത്ത അഭിനേതാക്കള്‍ക്ക് പകരം വേറെ അഭിനേതാക്കളെ വച്ച് വീണ്ടും ഷൂട്ടിങ് തുടങ്ങാമെന്ന് ശ്രീനിയും സത്യനും തീരുമാനിച്ചു.

Mammootty

Mammootty

സെഞ്ചുറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യുവാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് നിര്‍മിച്ചത്. നിര്‍മാതാവിനോട് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും കാര്യം അവതരിപ്പിച്ചു. ഷൂട്ടിങ് ഒരു മാസത്തേക്ക് നീട്ടാന്‍ നിര്‍മാതാവ് സമ്മതിച്ചില്ല. ഇപ്പോള്‍ ചെയ്യുന്ന പോലെ തുടരാമെന്നാണ് നിര്‍മാതാവ് നിലപാടെടുത്തത്. ഒരു മാസം കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ ഡേറ്റ് വീണ്ടും കിട്ടണമെന്നില്ല. മമ്മൂട്ടിക്ക് അക്കാലത്ത് നല്ല തിരക്കാണ്. മാത്രമല്ല സിനിമ ഇന്ന ദിവസം റിലീസ് ചെയ്യാമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് വാക്കും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് സിനിമയുടെ ഷൂട്ടിങ് മാറ്റിവയ്ക്കുന്നത് നടക്കില്ലെന്ന് നിര്‍മാതാവ് പറഞ്ഞു.

മറ്റ് വഴികളൊന്നും ഇല്ലാതായപ്പോള്‍ ഷൂട്ടിങ്ങിനിടെ തന്നെ സിനിമയിലെ പല രംഗങ്ങളും പൊളിച്ചെഴുതേണ്ടി വന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു. ചേരുന്നില്ല എന്ന് തോന്നുന്ന അഭിനേതാക്കളുടെ സീനുകളെല്ലാം വെട്ടിച്ചുരുക്കി. സിനിമ ഏകദേശം പകുതി തൊട്ട് ഒരുപാട് മാറി. പിന്നീട് സിനിമ തിയറ്ററിലെത്തി. ബോക്സ്ഓഫീസില്‍ പടം പൊളിഞ്ഞു പഞ്ചറായി. അതിനുശേഷം കുറച്ച് ദിവസത്തേക്ക് താനും സത്യന്‍ അന്തിക്കാടും പുറത്തിറങ്ങിയിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top