അന്ന് മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മണിയന്‍പിള്ള രാജു പൊട്ടിക്കരഞ്ഞു !

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് കൊച്ചിന്‍ ഹനീഫ. മലയാള സിനിമാലോകത്തെ സംബന്ധിച്ച് തീരാനഷ്ടമായിരുന്നു ഹനീഫയുടെ വിടപറച്ചില്‍.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം ഹനീഫയുടെ മൃതദേഹത്തിനു മുന്നില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന കാഴ്ച ആരാധകരേയും അന്ന് വേദനിപ്പിച്ചിരുന്നു.

കൊച്ചിന്‍ ഹനീഫ മരിച്ച ദിവസം നടന്‍ മണിയന്‍പിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രംഗങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.

എന്തുകൊണ്ട് താന്‍ അത്രത്തോളം വൈകാരികമായി പ്രതികരിച്ചു എന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു തുറന്നുപറഞ്ഞിട്ടുണ്ട്.

സിനിമയില്‍ അവസരം അന്വേഷിച്ച് നടക്കുന്ന സമയം. ഉമ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്ന് മണിയന്‍പിള്ള രാജു ഓര്‍ക്കുന്നു. തൊട്ടടുത്ത മുറിയില്‍ അന്ന് കൊച്ചിന്‍ ഹനീഫയും ഉണ്ട്.

ന്ദ്രഭവന്‍ എന്ന ഹോട്ടലില്‍ നിന്നാണ് അന്ന് കടം പറഞ്ഞ് ഭക്ഷണം കഴിച്ചിരുന്നത്. സംവിധായകന്‍ തമ്പി കണ്ണന്താനമാണ് ചന്ദ്രഭവനില്‍ തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്നും മണിയന്‍പിള്ള രാജു പറയുന്നു.

കയ്യില്‍ പൈസ കുറവായതിനാല്‍ മൂന്ന് നേരവും ഹോട്ടലില്‍ നിന്ന ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ഹനീഫയുടെ ഭക്ഷണം അഞ്ച് പൊറോട്ടയും ഒരു ബുള്‍സ്ഐയും ആണ്.

screenima.com

or visit us at

Like & Subscribe!