 
																						
											
											
										latest news
അടിപൊളി ചിത്രങ്ങളുമായി ദീപ്തി സതി; ക്യൂട്ടെന്ന് ആരാധകര്‍
														Published on 
														
													
												മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ദീപ്തി തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഓണത്തിന്റെ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.

മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.
 
											
																			