latest news
ആരാണ് കൂടുതല്‍ സുന്ദരി; ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന
Published on
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അച്ഛന്റെ പാത പിന്തുടര്ന്ന് അഹാന അഭിനയ രംഗത്തെക്ക് തന്നെ കടന്നുവന്നിട്ടുണ്ട്. ഹന്‍സികയും ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അഹാനയുടെ അമ്മ സിന്ധുവും മറ്റ് രണ്ട് സഹോദരിമാരായ ഇഷാനിയും ദിയയും എല്ലാം ഏവര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്. എല്ലാവര്ക്കും സ്വന്തമായി യൂട്യൂബ് ചാനലുകള്‍ ഉണ്ട്. എല്ലാവരും അതില്‍ എല്ലാ വീഡിയോകളും പങ്കുവെക്കാറുമുണ്ട്.

ഇത്തവണത്തെ താര കുടുംബത്തിന്റെ ഓണച്ചിത്രങ്ങളാണ് ഏറെ വൈറലായിരിക്കുന്നത്. സെറ്റ്സാരി ഉടുത്ത് എല്ലാവരും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. നീല കളര്‍ ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി കിടിലന്‍ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
