latest news
മറ്റുള്ളവരെ വേദനിപ്പിച്ച് നമ്മള്‍ സന്തോഷിക്കുന്നത് മൃഗത്തനമാണ്: ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ഗായിക അമൃത സുരേഷിനെ താരം വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് അവര്‍ വിവാഹമോചിതരായി. തിരുവോണ ദിനത്തില്‍ ബാല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്നാണ് ബാല പറയുന്നത്. ടിനിക്കും പിഷാരടിക്കുമുളള മറുപടിയാണിതെന്നാണ് ആരാധകര്‍ കരുതുന്നത്. ഈ ഓണത്തിന് കേരളത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ ചെന്നൈയിലാണെന്നും ബാല പറയുന്നുണ്ട്.

ബാലയുടെ വാക്കുകള്‍
‘എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍. കേരളത്തില്‍ ഉണ്ടാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ ചെന്നൈയിലായി പോയി. എല്ലാരും അടിച്ചുപൊളിക്കുകയാണെന്ന് കരുതുന്നു. ഈ ഓണത്തിന് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി മനസില്‍ തോന്നിയ നാല് പോയിന്റ് പറയാം. ഞാന്‍ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളാണ് അത്. സ്‌നേഹത്തിന് വില സ്‌നേഹം മാത്രമേ ഉളളൂ ,നമുക്ക് സ്‌നേഹം നേടണമെങ്കില്‍ അത് കൊടുത്താലേ നേടാന്‍ പറ്റൂ. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്‌നേഹം ഒരിക്കലും നേടാന്‍ കഴിയില്ല.സ്‌നേഹത്തിന് വില സ്‌നേഹം മാത്രമേ ഉളളൂ എന്നും ബാല പറഞ്ഞു.

എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. അന്ന് ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ കുറച്ച് പിള്ളേര്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓനാന്‍ എന്നൊരു സാധനമുണ്ട്. ഈ കുട്ടികള്‍ അതിന്റെ ദേഹത്ത് ക്രാക്കര്‍ വെച്ച് കെട്ടി പൊട്ടിക്കും. അതിലൊരു സന്തോഷം. നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മള്‍ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനം. ഈ ഓണം ദൈവം എല്ലാവര്‍ക്കുമൊപ്പം ഉണ്ടാകട്ടെ. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, നല്ലത് നടക്കട്ടെ. ഇനി എല്ലാം നല്ലത് വരട്ടെ എന്നും ബാല പറഞ്ഞു.
