Connect with us

Screenima

latest news

എന്തൊരഴക്! സാരിയില്‍ സുന്ദരിയായി കീര്‍ത്തി സുരേഷ്

സാരിയില്‍ സുന്ദരിയായി നടി കീര്‍ത്തി സുരേഷ്. കേരള സാരി ഉടുത്തുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് സ്ലീവ്‌ലെസ്സ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. തലയില്‍ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. പൂക്കളമിടുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്.

 

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ കീര്‍ത്തി ടൊവീനോയുടെ നായികയായി വാശിയിലുമെത്തിയിരുന്നു.

Continue Reading
To Top