latest news
ഹമ്പോ എന്തൊരു ലുക്ക് ! സാരിയില്‍ സുന്ദരിയായി അമല പോള്‍
ഓണം ചിത്രങ്ങള്‍ പങ്കുവെച്ച് നടി അമല പോള്‍. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായാണ് അമലയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഹോട്ട് ലുക്കെന്നാണ് ആരാധകരുടെ കമന്റ്. ‘നിങ്ങളുടെ ഓണസദ്യ പോലെ നിങ്ങളുടെ ജീവിതവും മികച്ചതായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമല പോള്‍ കുറിച്ചിരിക്കുന്നത്.
View this post on Instagram
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് അമല പോള്‍. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

Amala Paul
1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
View this post on Instagram
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ ശ്രദ്ധേയമായ വേഷത്തില്‍ അമല പോള്‍ എത്തും.
