നടി മോനിഷ കാര്‍ അപകടത്തില്‍ പെട്ട ദിവസം പുലര്‍ച്ചെ സംഭവിച്ചത് ഇങ്ങനെ
മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട മരണവാര്‍ത്തയാണ് നടി മോനിഷയുടേത്. നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ അവാര്‍ഡ് നേടുമ്പോള്‍ മോനിഷയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം.
ചേര്‍ത്തലയില്‍ വച്ചാണ് മോനിഷ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അമ്മയും അഭിനേത്രിയുമായ ശ്രീദേവി ഉണ്ണിയും ആ സമയത്ത് കാറില്‍ ഉണ്ടായിരുന്നു.
ശ്രീദേവി ഉണ്ണി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അന്നുണ്ടായ അപകടത്തെ കുറിച്ച് പിന്നീട് മോനിഷയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ താന്‍ ഡ്രൈവറോട് സംസാരിച്ചിരിക്കുകയായിരുന്നു എന്ന് ശ്രീദേവി ഓര്‍ക്കുന്നു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയാണ് അപകടം. തന്റെ മടിയില്‍ കാല് വച്ച് മോനിഷ ഉറങ്ങുകയായിരുന്നു.
കാറിന്റെ ചില്ലിലൂടെ ഒരു കെ.എസ്.ആര്.ടി.സി. ബസിന്റെ ലൈറ്റ് മാത്രമാണ് താന്‍ കണ്ടതെന്ന് ശ്രീദേവി ഓര്‍ക്കുന്നു.
മോനിഷയുടെ തലയ്ക്ക് പിന്നില്‍ ഗുരുതരമായി പരുക്കേറ്റിരുന്നെന്നും ഇതാണ് മരണ കാരണമെന്നും ശ്രീദേവി ഓര്‍ക്കുന്നു.