 
																						
											
											
										latest news
ഉദ്ഘാടന വേദിയില്‍ സുന്ദരിയായി ‘ലിച്ചി’
														Published on 
														
													
												അങ്കമാലി ഡയറീസ് എന്ന സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ആദ്യം മനസിലേക്ക് ഓടിവരുന്നത് അന്ന രാജന് അവതരിപ്പിച്ച ലിച്ചി എന്ന കഥാപാത്രത്തെയായിരിക്കും. കുറച്ച് സിനിമകളില്‍ മാത്രമാണ് അന്ന അഭിനയിച്ചത് എങ്കിലും എല്ലാം മനസില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്.

കൊട്ടരക്കരയിലെ ഒരു ബേക്കറിയുടെ ഉദ്ഘാടനത്തിനായി എത്തിയ അന്ന രാജന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കുകയാണ്. കറുത്ത ചുരിദാര്‍ അണിഞ്ഞാണ് താരം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്കമായിരുന്നു അന്നയുടെ രണ്ടാമത്തെ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ് ആണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോള്‍ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്.
 
											
																			