Connect with us

Screenima

Marakkar

latest news

വിഷ്വല്‍ എഫക്ടിന്റെ പിന്നാലെ പോയപ്പോള്‍ പ്രിയദര്‍ശന്‍ മറന്ന ചില കാര്യങ്ങള്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയപ്പോള്‍ മരക്കാര്‍ ആരാധകര്‍ക്ക് വേറിട്ടൊരു അനുഭവമായി. റിലീസിന് മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തതുപോലെ വിഷ്വല്‍ എഫക്ടില്‍ നൂറ് ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. എന്നാല്‍, സിനിമ കൈവിട്ട ചില ഫാക്ടറുകളുണ്ട്. ഒരു സിനിമയെ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കുന്ന പ്രധാന ഫാക്ടറുകളായിരുന്നു അതെല്ലാം.

വിഷ്വല്‍ എക്‌സ്പീരിയന്‍സിന്റെ കാര്യത്തില്‍ മരക്കാര്‍ മികച്ചു നില്‍ക്കുന്നത്. നിര്‍ബന്ധമായും തിയറ്ററുകളില്‍ തന്നെ കാണേണ്ട ക്വാളിറ്റിയുള്ള മേക്കിങ് സിനിമയുടെ പ്ലസ് പോയിന്റ് ആണ്. ദൃശ്യാനുഭവത്തിന്റെ കാര്യത്തില്‍ പ്രിയദര്‍ശന്‍ നടത്തിയ അധ്വാനങ്ങളെല്ലാം ഫലം കണ്ടിട്ടുണ്ട്. എന്നാല്‍, വിഷ്വല്‍ എക്‌സ്പീരിയന്‍സിന്റെ കാര്യത്തില്‍ കാണിച്ച അതേ ഉത്തരവാദിത്തവും അധ്വാനവും കഥയിലും തിരക്കഥയിലും കഥാപാത്ര സൃഷ്ടിയിലും പ്രിയന്‍ പുലര്‍ത്തേണ്ടതായിരുന്നു.

Mohanlal

Mohanlal

കാഴ്ചക്കാരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ കഴിയാത്ത വിധം സിനിമയുടെ ഗ്രിപ്പ് നഷ്ടമാകുന്നത് മരക്കാറിനെ ശരാശരി അനുഭവമാക്കുന്നു. പ്രിയദര്‍ശന്‍ മുന്‍ സിനിമകളില്‍ ചെയ്തുവച്ചിട്ടുള്ള പല കാര്യങ്ങളും ഇവിടെയും ആവര്‍ത്തിക്കുന്നു. പ്രേക്ഷകനെ മടുപ്പിക്കുന്ന ആദ്യ ഫാക്ടര്‍ അതാണ്. കുഞ്ഞാലി മരക്കാറിന്റെ ചരിത്ര പശ്ചാത്തലങ്ങളോടും സിനിമ നീതി പുലര്‍ത്തുന്നില്ല. പ്രേക്ഷകനെ പലപ്പോഴും ഇമോഷണല്‍ ലൂപ്പിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന രംഗങ്ങള്‍ അതിനാടകീയമായി. തിരക്കഥ പൂര്‍ണമായും ദുര്‍ബലമായപ്പോള്‍ ആ പോരായ്മയെ മറികടക്കാനുള്ള അവതരണശൈലി പോലും പ്രിയദര്‍ശന്‍ അവലംബിച്ചില്ല. മോഹന്‍ലാലിന്റെ മരക്കാര്‍ കഥാപാത്രം പോലും തിയറ്ററില്‍ വൗ ഫാക്ടര്‍ ആകാതെ പോയത് അതുകൊണ്ടാണ്. ഡയലോഗുകള്‍ കൂടി കല്ലുകടിയായപ്പോള്‍ സിനിമ പലയിടത്തും പ്രേക്ഷകനെ മുഷിപ്പിച്ചു.

കാസ്റ്റിങ്ങിലും വലിയ പാളിച്ച പറ്റിയിട്ടുണ്ട്. മുകേഷ്, ഇന്നസെന്റ്, അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കള്‍ക്കൊന്നും തങ്ങളുടേതായ ഐഡിന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അല്‍പ്പമെങ്കിലും ആശ്വാസമായത് പ്രണവ് മോഹന്‍ലാലിന്റെ മികച്ച പ്രകടനമാണ്.

Continue Reading
To Top