 
																						
											
											
										latest news
സാരിയില്‍ മനോഹരിയായി ഷംന കാസിം
														Published on 
														
													
												നര്‍ത്തകി, നടി എന്നീ നിലകളിലൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ഷംന കാസിം. പൊലീസ് വേഷങ്ങള്‍ ഉള്‍പ്പടെയുള്ള പല ബോള്‍ഡ് കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചിട്ടും ഉണ്ട്.
താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പട്ടുസാരി ധരിച്ച് ഒരു കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി നില്ക്കുന്ന ഷംനയെ ആണ് ഈ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത് . നിങ്ങളുടേതായ രീതിയില്‍ സുന്ദരിയാവുക എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങള്‍ പങ്കു വച്ചിട്ടുള്ളത്

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ മേഖലയിലേക്ക് ഷംന കടന്നു വന്നത്. തന്റെ സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും ഷംന തന്റെ സാന്നിധ്യം അറിയിച്ചു.
 
											
																			