മീനാക്ഷിയല്ലേ ഇത്? കിടിലന്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍.

അഭിനേത്രിയായും അവതാരികയായും മത്സരാര്‍ത്ഥിയായുമെല്ലാം മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്.

മീനാക്ഷിയുടെ ഏറ്റവും പുതിയ പോസ്റ്റും ഇതിനോടകം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയായിരിക്കുകയാണ്.

കിടിലന്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ മീനാക്ഷിയെ കാണുന്നത്.

അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങള്‍ പലതും വൈറലുമായിരുന്നു.

വനിതയുടെയടക്കം കവര്‍ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നായിക നായകന്‍ എന്ന മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷന്‍ രംഗത്തേക്ക് കടന്നു വരുന്നത്.

മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകന്‍ ലാല്‍ ജോസ് മുഖ്യ വിധികര്‍ത്താവായി എത്തിയ പരിപാടിയില്‍ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

screenima.com

or visit us at

Like & Share