
latest news
‘എന്തൊരു ഹോട്ട്’; ബിക്കിനി ചിത്രങ്ങളുമായി റായ് ലക്ഷ്മി
ബിക്കിനി ഫോട്ടോഷൂട്ടുമായി നടി റായ് ലക്ഷ്മി. അതീവ ഗ്ലാമറസായാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റായ് ലക്ഷ്മി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്. പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്. ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, അറബീം ഒട്ടകോം പി മാധവന്‍ നായരും, കാസനോവ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിച്ചു.

Rai Lakshmi
മമ്മൂട്ടിക്കൊപ്പം അണ്ണന്‍ തമ്പി, പരുന്ത്, ചട്ടമ്പിനാട്, രാജാധിരാജ എന്നീ ചിത്രങ്ങളിലാണ് റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Rai Laxmi
