ബോളിവുഡ് സുന്ദരികളെ പോലെ അണിഞ്ഞൊരുങ്ങി അനശ്വര രാജന്‍

പുതിയ ചിത്രങ്ങളുമായി നടി അനശ്വര രാജന്‍.

കറുപ്പ് ഗൗണില്‍ ബോളിവുഡ് നടിമാരെ പോലെ അണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുകയാണ് താരം.

അനശ്വരയുടെ മൈക്ക് എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്നത്.

ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാരിയറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.

പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. 

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.

2002 സെപ്റ്റംബര്‍ എട്ടിനാണ് അനശ്വരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 19 വയസ് കഴിഞ്ഞിട്ടേയുള്ളൂ.

അനശ്വര നായികയായ സൂപ്പര്‍ ശരണ്യ എന്ന ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനശ്വര തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 

screenima.com

or visit us at

Like & Share