Thallumaala Film: ‘യൂത്തിനെ ലക്ഷ്യംവെച്ച് മാത്രം തയ്യാറാക്കിയ ഒരു സിനിമ’ തല്ലുമാലയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പടം മൊത്തം തല്ലാണ്. വന്നവരും പോയവരും കലിപ്പ് തീരുവോളം തല്ലി.
ഒടുവില്‍ തിയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് പോലും അങ്ങോട്ടും ഇങ്ങോട്ടും തല്ലാന്‍ തോന്നി ! അതിശയോക്തി പറഞ്ഞതല്ല, സംഗതി സത്യമാണ്.
എല്ലാ അര്‍ത്ഥത്തിലും വേറൊരു ‘വൈബ്’ ആണ് ഈ സിനിമ. അതുകൊണ്ട് തന്നെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ചിത്രം രസിപ്പിക്കുന്നില്ല.
ഒരു ഓളത്തിനിരുന്ന് കാണാനുള്ള എല്ലാ വകയും ഈ ചിത്രത്തിലുണ്ട്.
തിയറ്ററിനുള്ളില്‍ പിള്ളേര് ആഘോഷിക്കട്ടെ എന്ന് മാത്രമാണ് തല്ലുമാലയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ മനസ്സില്‍ വിചാരിച്ചിരിക്കുന്നത്.
പ്രത്യേകിച്ച് കഥയൊന്നും ഇല്ലാത്ത സിനിമ. എന്തിനാണ് ഇവരൊക്കെ തല്ലുന്നത് എന്ന് ചോദിച്ചാല്‍ അതിന് പോലും നമുക്ക് കൃത്യമായ ഉത്തരം കിട്ടണമെന്നില്ല.
ടൊവിനോ തോമസിന്റെ അഴിഞ്ഞാട്ടമാണ് പടത്തില്‍ മുഴുവന്‍ കാണുന്നത്. പലയിടത്തും ടൊവിനോയേക്കാള്‍ സ്കോര്‍ ചെയ്ത് കയ്യടി വാരിക്കൂട്ടുന്നുണ്ട് ലുക്ക്മാന്‍.
or visit us at