Connect with us

Screenima

Mammootty and Suhasini

Gossips

‘സുഹാസിനിയുമായി മമ്മൂട്ടി പ്രണയത്തില്‍’; ഗോസിപ്പ് കോളങ്ങളിലെ വാര്‍ത്ത കണ്ട് താരം ഞെട്ടി, പിറ്റേന്ന് മമ്മൂട്ടി സിനിമ സെറ്റിലെത്തിയത് ഭാര്യയേയും കൂട്ടി

എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം വന്‍ വിജയം നേടി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത മറ്റ് താരങ്ങളെ അസൂയപ്പെടുത്തുന്ന രീതിയിലായിരുന്നു. എന്നാല്‍, ഇരുവരുടെയും പേരുമായി ബന്ധപ്പെട്ട് വലിയൊരു ഗോസിപ്പ് ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. അത് മമ്മൂട്ടിയെ ഏറെ തളര്‍ത്തി. ആ ഗോസിപ്പിനെ നേരിടാന്‍ മമ്മൂട്ടി പ്രയോഗിച്ച ഐഡിയ വളരെ രസകരമായിരുന്നു.

പ്രമുഖ കാര്‍ട്ടൂണിസ്റ്റായ യേശുദാസ് മമ്മൂട്ടിയുടെയും സുഹാസിനിയുടെയും സൗഹൃദത്തെ കുറിച്ച് ഒരിക്കല്‍ തന്റെ മാഗസിനില്‍ എഴുതിയിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്ന് എഴുതിയതിനെ വായിച്ചവര്‍ വേറൊരു രീതിയില്‍ തെറ്റിദ്ധരിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. അക്കാലത്തെ പ്രമുഖ സിനിമാ മാഗസിന്‍ ആയിരുന്ന കട്ട്-കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ്. ഈ പായസക്കഥ യേശുദാസ് തന്റെ മാഗസിനില്‍ നല്‍കി. എന്നാല്‍, മമ്മൂട്ടിയും സുഹാസിനിയും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.

Mammootty and Sulfath

Mammootty and Sulfath

ഇങ്ങനെ ഗോസിപ്പ് പരന്നതോടെ പിന്നെ എല്ലാ ലൊക്കേഷനിലും ഭാര്യ സുല്‍ഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് യേശുദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഗോസിപ്പുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണ് യേശുദാസ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

‘കൂടെവിടെ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു. 1987 ല്‍ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിലെ പാട്ടുകളെല്ലാം വന്‍ ഹിറ്റുകളായിരുന്നു.

 

Continue Reading
To Top