
latest news
Happy Birthday Anoop Menon: അനൂപ് മേനോന് ഇന്ന് പിറന്നാള്‍ മധുരം
നടന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അനൂപ് മേനോന് ഇന്ന് ജന്മദിനം. 1976 ഓഗസ്റ്റ് മൂന്നിനാണ് അനൂപ് മേനോന്റെ ജനനം. താരത്തിന്റെ 46-ാം ജന്മദിനമാണ് ഇന്ന്.
ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്. സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ അനൂപ് മേനോന് ജനപ്രിയ താരമായി മാറി. 2002 ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമാരംഗത്തേക്ക് എത്തിയത്.
ഇവര്‍, കയ്യൊപ്പ്, പ്രണയകാലം, റോക്ക് ആന്റ് റോള്‍, തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കറന്‍സി, ഇവര്‍ വിവാഹിതരായാല്‍, ലൗഡ്സ്പീക്കര്‍, കേരള കഫേ, പ്രമാണി, മമ്മി ആന്റ് മി, കോക്ക് ടെയ്ല്, ട്രാഫിക്ക്, ബ്യൂട്ടിഫുള്‍, ഗ്രാന്റ്മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പട്ടം പോലെ, 1983, ആംഗ്രി ബേബീസ് ഇന്‍ ലൗ, ദ ഡോള്‍ഫിന്‍, കനല്, പാവാട, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആമി, ബി ടെക്, ഹോം, ട്വന്റി വണ്‍ ഗ്രാംസ്, സിബിഐ 5 ദ ബ്രെയ്ന്‍ എന്നിവയാണ് അനൂപ് മേനോന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Anoop Menon
2008 ല്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചാണ് അനൂപ് മേനോന് അഭിനയത്തിനു പുറമേ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കോക്ക്ടെയ്ല്, ബ്യൂട്ടിഫുള്‍, ദ ഡോള്‍ഫിന്‍സ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ക്ക് അനൂപ് മേനോന് തിരക്കഥ രചിച്ചു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മഴനീര് തുള്ളികള്‍ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമടക്കം നിരവധി പാട്ടുകളുടെ ഗാനരചയിതാവ് ആയും അനൂപ് മേനോന് തിളങ്ങി.
ഷേമ അലക്സാണ്ടറാണ് അനൂപ് മേനോന്റെ ജീവിതപങ്കാളി. 2014 ഡിസംബര്‍ 27 നായിരുന്നു ഇരുവരുടെയും വിവാഹം.
