മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ് അനിഖ സുരേന്ദ്രൻ.
തെന്നിന്ത്യയാകെ ഇത്രയും ആരാധകരെ സ്വന്തമാക്കിയ മറ്റൊരു ബാലതാരം അടുത്തിടെയൊന്നും മലയാളത്തിൽ നിന്നുണ്ടായിട്ടില്ലെന്ന് പറയാം.
ബാലതാരത്തിൽ നിന്ന് മുതിർന്ന റോളുകളിലേക്ക് ചുവടുവെച്ചു കഴിഞ്ഞ അനിഖ മോഡലിങ്ങിലും സജീവ സാനിധ്യമാണ്.
അത്തരത്തിലൊരു കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂ മാധ്യമങ്ങളിൽ വൈറലാകുന്നത്.
പച്ച സൽവാർ ഫ്രോക്ക് ധരിച്ചാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
കലക്കൻ ഡ്രെസിനൊപ്പം താരത്തിന്റെ പോസും ചിരിയുമാണ് ഫൊട്ടോസിനെ കൂടുതൽ മികച്ചതാക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് താരം.
ഇത്തരത്തിൽ ഫൊട്ടോഷൂട്ട് ചിത്രങ്ങളും റീലുകളുമെല്ലാം കൃത്യമായ ഇടവേളകളിൽ താരത്തിന്റെ ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാറുണ്ട്.