Connect with us

Screenima

Mammootty and B.Unnikrishnan

latest news

മമ്മൂട്ടിയുടെ വില്ലനാകാന്‍ പ്രമുഖ തെന്നിന്ത്യന്‍ നടന്‍; മറ്റൊരു ഗ്രാന്റ്മാസ്റ്റര്‍ ഒരുക്കാന്‍ ബി.ഉണ്ണികൃഷ്ണന്‍

മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. മാസ് ഇന്‍വസ്റ്റിഗേഷന്‍ ചിത്രവുമായാണ് ഇത്തവണ ബി.ഉണ്ണികൃഷ്ണന്‍ എത്തുന്നത്. മമ്മൂട്ടി അഭിനയിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.

ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.

Mammootty (CBI 5)

Mammootty (CBI 5)

തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തും.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഓപ്പറേഷന്‍ ജാവയുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, നിര്‍മ്മാണ നിര്‍വ്വഹണം അരോമ മോഹന്‍, കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം ആര്‍.ഡി.ഇല്യൂമിനേഷന്‍സ് ആണ്.

Continue Reading
To Top