
latest news
സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരുക്ക്
Published on
തന്റെ പുതിയ ചിത്രം ‘ലാത്തി’യുടെ ഷൂട്ടിങ്ങിനിടെ തമിഴ് സൂപ്പര്‍താരം വിശാലിന് പരുക്ക്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ഏതാനും ദിവസങ്ങള്‍ വിശ്രമം ആവശ്യമാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിങ് വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍.

Vishal
നടന്മാരായ രമണയും നന്ദയും ചേര്‍ന്നുള്ള റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വിനോദ് കുമാറാണ്. സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
