
latest news
നായകനെ പ്രവചിച്ചാല്‍ 45,000 രൂപ വിലയുള്ള സാംസങ് ഫോണ്‍; വന്‍ ഓഫറുമായി ഒമര്‍ ലുലു !
Published on
വമ്പന്‍ ഓഫറുമായി സംവിധായകന് ഒമര്‍ ലുലു. തന്റെ പുതിയ സിനിമയായ ‘നല്ല സമയ’ത്തിന്റെ നായകനെ പ്രവചിക്കുന്നവര്‍ക്കാണ് ഒമര്‍ ലുലു സമ്മാനം ഓഫര്‍ ചെയ്തിരിക്കുന്നത്.
നല്ല സമയത്തിന്റെ നായകന് ആരാണെന്ന് ഇന്ന് ഏഴ് മണിക്ക് പ്രഖ്യാപിക്കും. അത് ആദ്യം കമന്റ് ബോക്സില്‍ പ്രവചിക്കുന്ന ആള്‍ക്ക് 45,000 രൂപ വില വരുന്ന സാസങ് ഗ്യാലക്സി എ 73 5 ജി സമ്മാനമായി നല്‍കുമെന്ന് ഒമര്‍ ലുലു പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം.

Omar Lulu
ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒമര്‍ ലുലുവിന്റെ ആദ്യ ചിത്രമാണ് നല്ല സമയം. സിനിമയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും.
