ഹോട്ട് ആൻഡ് ക്യൂട്ട്; വിശേഷണം അന്വർത്ഥമാക്കി വീണ്ടും രശ്മിക

തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയർന്നുവന്ന നായികയാണ് രശ്മിക മന്ദാന. 

താരത്തെ ക്യൂട്ട് ആൻഡ് ഹോട്ട് നായികയെന്നാണ് ആരാധകർ വിളക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം.

അത്തരത്തിൽ താരം തന്റെ വാളിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചർച്ചയാവുകയാണ്.

ഡെനിം ഡ്രെസ് ധരിച്ചാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

കർണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. 

ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞ രശ്മിക മന്ദാന അടുത്തതായി അഭിനയിക്കുന്നത് ദളപതി വിജയിയുടെ നായികയായിട്ടാണ്.

അല്ലു അർജുൻ ചിത്രം പുഷ്പയാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. ബോക്സ് ഓഫീസ് ഇളക്കി മറിച്ച ചിത്രത്തിൽ രശ്മികയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

തരത്തിന്റെ ചടുലമായ നൃത്ത ചുവടുകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

നിരവധി ആരാധകരാണ് മലയാളത്തിൽ ഒരു പടം പോലും അഭിനയിക്കാത്ത രശ്മികയ്ക്ക് കേരളത്തിൽ നിന്നടക്കം ഉള്ളത്. 

ഫിറ്റ്നെസ് ഫ്രീക്കുകൂടിയായ താരം അത്തരം ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

screenima.com

or visit us at

Like & Share