latest news
നടിയും സഹസംവിധായികയുമായ അംബിക റാവു അന്തരിച്ചു
സഹസംവിധായിക, അഭിനേത്രി എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ സജീവമായിരുന്ന അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് വര്‍ഷത്തോളമായി ചികിത്സയെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. തൃശൂരില്‍ സഹോദരന്‍ തബല, മൃദംഗം കലാകാരന്‍ കൂടിയായ അജിത്തിന്റെ വീട്ടിലായിരുന്നു താമസം. അംബികയുടെ ചികിത്സയ്ക്കായി സംവിധായകരായ ലാല്‍ ജോസ്, അനൂപ്, നടന്‍മാരായ സാദിഖ്, ഇര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സഹായ സമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനങ്ങളിലായിരുന്നു.
പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളേജ് കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ് ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പ്രണയം, സാള്‍ട്ട് & പെപ്പര്‍, തിരുവമ്പാടി തമ്പാന്‍, ഫേസ് 2 ഫേസ്, 5 സുന്ദരികള്‍, അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.
‘ദി കോച്ച്’ എന്ന അപരനാമധേയത്തിലാണു അംബിക സെറ്റുകളില്‍ അറിയപ്പെടുന്നത്. അന്യഭാഷാ നടികള്‍ക്ക് മലയാളം ഡൈലോഗുകള്‍ക്ക് ലിപ് സിങ്ക് ചെയ്യാന്‍ സഹായിക്കുക്കയാണു പ്രധാന ഉദ്യമം. ഗ്രാമഫോണ്‍, മീശമാധവന്‍, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധക്ക്, എന്റെ വീട് അപ്പുന്റെയും, അന്യര്‍, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലര്‍, വെട്ടം, രസികന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, അച്ചുവിന്റെ ‘അമ്മ, കൃത്യം, ക്ലസ്‌മേറ്റ്സ്, കിസാന്‍, പരുന്ത്, സീതാകല്യാണം, ടൂര്‍ണമെന്റ്, സാള്‍ട്ട് & പെപ്പര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മ എന്ന വേഷത്തില്‍ അടുത്ത കാലത്ത് അഭിനയരംഗത്ത് ശ്രദ്ധേയമായ കഥാപാത്രമാണ്.