മഞ്ഞയിൽ ഗ്ലാമറസായി അമേയ; ചിത്രങ്ങൾ കാണാം

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ മാത്യൂ. 

ചുരുക്കം സിനിമകളിലും ചെറിയ വേഷങ്ങളിൽ തിളങ്ങിയ അമേയയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

താരത്തിന്റെ അടിക്കുറിപ്പുകൾക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്.

അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. 

ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 

2017ൽ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. 

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോൾഫ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

screenima.com

or visit us at

Like & Share