ചുവപ്പിൽ സുന്ദരിയായി തൻവി; ഫൊട്ടോഷൂട്ട് വൈറൽ

അമ്പിളി എന്ന സൗബിൻ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ താരമാണ് തൻവി റാം. 

അഭിനേത്രിയായും മോഡലായും ബിഗ് സ്ക്രീനിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് താരം.

ആദ്യ ചിത്രത്തിലെ തന്നെ ശ്രദ്ധേയമായ പ്രകടനം ഇപ്പോൾ തെലുങ്കിലേക്കും തൻവിക്ക് അവസരമൊരുക്കിയിരിക്കുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവിൽ തൻവിയും കൂടെയുണ്ട്.

തെലുങ്ക് താരം നാനിയുടെ ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

സിനിമയിൽ നസ്രിയയുടെ സഹോദരിയായാണ് തൻവി വേഷമിടുന്നത്. നദിയ മൊയ്ദുവാണ് ചിത്രത്തിൽ ഇരുവരുടെയും അമ്മയുടെ വേഷത്തിലെത്തുന്നത്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് തൻവി റാം. 

ഫൊട്ടോഷൂട്ട് ചിത്രങ്ങൾ അടിക്കടി തന്റെ വാളിൽ പോസ്റ്റ് ചെയ്യാനും താരം ശ്രദ്ധിക്കാറുണ്ട്.

കണ്ണൂർ സ്വദേശിനിയായ തൻവി ബാംഗ്ലൂരിലായിരുന്നു പഠിച്ചതും വളർന്നതുമൊക്കെ. 

ബാങ്ക് ഓഫിസറായി തന്റെ കരിയർ ആരംഭിച്ച തൻവി അഭിനയ മോഹംമൂലം അത് ഉപേക്ഷിച്ച് സിനിമയിലെത്തുകയായിരുന്നു.

screenima.com

or visit us at

Like & Share