
latest news
‘അനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി’; വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജരി
വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ഗായിക മഞ്ജരി. വിവാഹചടങ്ങിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രാര്‍ത്ഥനകളും ആശംസകളും അനുഗ്രഹങ്ങളും അറിയിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായി മഞ്ജരി കുറിച്ചു.
ബാല്യകാല സുഹൃത്ത് ജെറിന് ആണ് മഞ്ജരിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങ്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പമായിരുന്നു വിവാഹ വിരുന്ന്.
View this post on Instagram
പത്തനംതിട്ട സ്വദേശിയായ ജെറിന് ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്. മാനേജര്‍ ആയി ജോലി ചെയ്യുകയാണ്. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കറ്റില്‍ ആയിരുന്നു ഇരുവരുടേയും വിദ്യാഭ്യാസകാലം. അന്നത്തെ സൗഹൃദമാണ് പിന്നീട് വളര്‍ന്ന് വിവാഹത്തിലേക്ക് എത്തിയത്. വ്യക്തിപരമായി തീരുമാനമെടുത്ത ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരും വിവാഹത്തിനു സമ്മതം മൂളി.

Manjari Marriage Video
ചുവന്ന നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി എത്തിയ മഞ്ജരി വളരെക്കുറച്ച് ആഭരണങ്ങള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ അണിഞ്ഞത്. മഞ്ജരിയുടെ മേക്കപ്പും വളരെ ലളിതമായിരുന്നു. മുടി ബണ്‍ സ്റ്റൈലില്‍ കെട്ടിയതിനു ശേഷം മുല്ലപ്പൂ വച്ചിരിക്കുകയായിരുന്നു.
സുരേഷ് ഗോപിയും ഭാര്യ രാധികയും നവദമ്പതികള്‍ക്ക് ആശംസകളും അനുഗ്രഹങ്ങളുമായി എത്തി. ഗായകന് ജി.വേണുഗോപാലും ചടങ്ങില്‍ പങ്കെടുത്തു. മഞ്ജരിയുടെ ഗാനം കേട്ട് ആണോ മഞ്ജരിയോട് ഇഷ്ടം തോന്നിയത് എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു ജെറിന്റെ ഉത്തരം. അത് കേട്ട് മഞ്ജരി പൊട്ടിച്ചിരിച്ചു.
