ഗ്ലാമറസ് ലുക്കിൽ പൂജ ഹെഗ്ഡെ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ പുതുമുഖ താരങ്ങളിൽ ഒരാളാണ് പൂജ ഹെഗ്ഡെ. 

തമിഴ്, തെലുങ്ക് ചത്രങ്ങളിലെ മിന്നും പ്രകടനത്തിന് ശേഷമാണ് പൂജ ബോളിവുഡിലും തന്റെ വരവ് അറിയിച്ചിരിക്കുന്നത്.

വലിയ ആരാധക പിന്തുണയുള്ള പൂജ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. 

 താരം തന്റെ ഇൻസ്റ്റാഗ്രാം വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ നയൻതാരയ്ക്ക് പിന്നിൽ രണ്ടാമതാണ് ഇപ്പോൾ താരം.

അഞ്ച് കോടി രൂപയാണ് ഇപ്പോൾ താരം ഒരു ചിത്രത്തിലെ അഭിനയത്തിന് വാങ്ങുന്നത്.

3-4 കോടിയായിരുന്നു പൂജ ഹെഗ്ഡേ ഒരു ചിത്രത്തിന് വാങ്ങിയിരുന്നത്. 

എന്നാൽ ജനഗണമന എന്ന വിജയ് ദേവരുകൊണ്ട ചിത്രത്തിൽ പൂജ ഈടാക്കുന്നത് 5 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. 

വിജയ് നായകനായ ബീസ്റ്റാണ് പൂജയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരു വർഷം ഒരു ചിത്രമെന്നാണ് പൂജയുടെ രീതി. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അല്ലു അർജുൻ ചിത്രം അല വൈകുണ്ഠപുരംലോ സൂപ്പർ ഹിറ്റായിരുന്നു.

screenima.com

or visit us at

Like & Share