Connect with us

Screenima

Mammootty

latest news

ആദ്യം നല്‍കിയ പേര് അലി ഇമ്രാന്‍, പേര് മാറ്റാമോ എന്ന് മമ്മൂട്ടി; സേതുരാമയ്യര്‍ എന്ന പേര് നിര്‍ദേശിച്ചതും മെഗാസ്റ്റാര്‍ തന്നെ

1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സിബിഐ അഞ്ചാം ഭാഗം സംവിധാനം ചെയ്യുന്നത് കെ.മധു തന്നെയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പൂജ നടന്നത്. മമ്മൂട്ടി ഉടന്‍ തന്നെ സിബിഐയുടെ സെറ്റില്‍ എത്തും.

യഥാര്‍ഥത്തില്‍ സേതുരാമയ്യര്‍ എന്ന പേരല്ല ഈ കഥാപാത്രത്തിനു ആദ്യം നല്‍കിയിരുന്നത്. തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി തന്നെ ഇതേകുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അലി ഇമ്രാന്‍ എന്ന പേരാണ് എസ്.എന്‍.സ്വാമി നായക കഥാപാത്രത്തിനു ആദ്യം നല്‍കിയത്. എന്നാല്‍, മമ്മൂട്ടി ആ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Mammootty, Mukesh, Jagathy

Mammootty, Mukesh, Jagathy

കേസന്വേഷണത്തിനു പട്ടരു കഥാപാത്രം പോരെ എന്ന് മമ്മൂട്ടി എസ്.എന്‍.സ്വാമിയോട് ചോദിക്കുകയായിരുന്നു. പട്ടരു കഥാപാത്രത്തിനു ചേര്‍ന്ന ചില ബോഡി ലാഗ്വേജ് പോലും മമ്മൂട്ടി എസ്.എന്‍.സ്വാമിയെ അഭിനയിച്ചു കാണിക്കുകയായിരുന്നു. കൈ പിറകില്‍ കെട്ടി സിബിഐ ഉദ്യോഗസ്ഥന്‍ നടക്കുന്നത് പോലും മമ്മൂട്ടിയുടെ സംഭാവനയാണെന്നും ഇതൊക്കെ കണ്ട് താന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നെന്നും എസ്.എന്‍.സ്വാമി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

സിബിഐ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം മുകേഷും അഭിനയിക്കുന്നുണ്ട്. കേസ് അന്വേഷണത്തിനു എത്തുന്ന ബാക്കി ഉദ്യോഗസ്ഥരെല്ലാം പുതുമുഖങ്ങളാണ്. കേസ് അന്വേഷണത്തില്‍ സേതുരാമയ്യരെ സഹായിക്കാന്‍ രണ്ട് വനിത ഉദ്യോഗസ്ഥരും ഉണ്ടാകും.

 

Continue Reading
To Top